പ്രവാസികളെ നാടുകടത്താനായി രണ്ടര വർഷത്തിനിടെ കുവൈത്ത് ചെലവഴിച്ചത് 2.1 മില്യൺ ദിനാർ

  • 14/04/2022

കുവൈത്ത് സിറ്റി: രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ട പ്രവാസികളുടെ കണക്കുകൾ പുറത്ത് വിട്ട് ആഭ്യന്തര മന്ത്രാലയം. 2019 ജനുവരി ഒന്ന് മുതൽ 2021 ജൂലൈ 11ന് വരെയുള്ള കണക്കുകൾ പ്രകാരം 42,529 പ്രവാസികളെയാണ് സ്വദേശത്തേക്ക് നാടുകടത്തിയത്. ഇതിനായി സ്റ്റേറ്റ് ട്രഷറിയിൽ നിന്ന് 2.1 മില്യൺ ദിനാർ ചെലവായതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിമാന ടിക്കറ്റ് അടക്കമുള്ള ചെലവുകൾക്കാണ് ഇത്രയും തുക ചെലവഴിക്കപ്പെട്ടത്. 

നാടുകടത്തപ്പെട്ട ഈ പ്രവാസികളുടെ സ്പോൺസർമാർ അതിന്റെ ചെലവ് വഹിക്കേണ്ടി വരും. തുക മുഴുവനായി നൽകുന്നതുവരെ അവർക്ക് അത് ബാധ്യതയായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. എംപി മൊഹൽഹാൽ അൽ മുദ്ഹാഫ് ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News