പ്രതിരോധ രംഗത്ത് ഇന്ത്യ ഈ വർഷം വലിയ കുതിച്ചു ചാട്ടം നടത്തുമെന്ന് ഡിആർഡിഒ ചെയർമാൻ

  • 14/04/2022



കൊച്ചി: പ്രതിരോധ രംഗത്ത് രാജ്യം ഈ വർഷം വലിയ കുതിച്ചു ചാട്ടം നടത്തുമെന്ന് ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ ചെയർമാൻ ഡോ സതീഷ് റെഡ്ഡി. ഈ വർഷം കൂടുതൽ മിസൈൽ പരീക്ഷണങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഡിആർഡിഒ വികസിപ്പിച്ച ഹെലിന മിസൈലിന്റെ പരീക്ഷണം വിജയകരമായതിന് പിന്നാലെയാണ് ഡിആർഡിഒ ചെയർമാന്റെ പ്രതികരണം. ഈ വർഷം തന്നെ അത്യാധുനിക മിസൈലുകളായ അസ്ത്ര, നാഗ് എന്നിവയുടെയും പരീക്ഷണം നടക്കും. വിവിധ ബോംബുകൾ അടക്കമുള്ളവ പരീക്ഷിക്കും. 

രണ്ട് ആളില്ലാ വാഹനങ്ങളുടെ പരീക്ഷണവും അവസാന ഘട്ടത്തിലാണ്. ആർട്ടിലറി ഗൺ സിസ്റ്റത്തിന്റെ അവസാന ട്രയൽ മെയ് മാസത്തിൽ നടക്കുമെന്നും ഗഗൻയാൻ വിക്ഷേപണത്തിനായുള്ള ഒരുക്കങ്ങൾ ഊർജ്ജിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സായുധ സേനയ്ക്ക് നൽകാനുള്ള ആർട്ടിലറി ഗൺ സിസ്റ്റത്തിന്റെ ട്രയൽ മെയ് മാസത്തിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News