അഴിമതി: വർഷത്തിൽ കുവൈത്തിന് നഷ്ടം 1.2 ബില്യൺ ദിനാർ

  • 14/04/2022

കുവൈത്ത് സിറ്റി: 2021ലെ കുവൈത്തിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വാർഷിക റിപ്പോർട്ട് പുറത്ത്. അഴിമതിയുടെ എല്ലാ തെളിവുകളും ഉണ്ടായിട്ടും തങ്ങളുടെ സ്ഥാനങ്ങൾ മുതലെടുത്ത് പിന്നീട് ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്ത സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കേസുകളിലേക്ക് വെളിച്ചം വീശുന്നതാണ് റിപ്പോർട്ട്. അഴിമതിക്കെതിരെ ശക്തതമായ നിയമം നിലവിലുണ്ടെങ്കിലും സർക്കാർ അത് ഫലപ്രദമായി നടപ്പാക്കിയില്ലെന്ന് റിപ്പോർട്ട് ഊന്നിപ്പറയുന്നു. 

അഴിമതി വിരുദ്ധ അതോറിറ്റിയായ ‘നസഹ’യ്ക്ക് കർശനമായ അഴിമതി വിരുദ്ധ നടപടികൾ നടപ്പിലാക്കാൻ നിയമപരമായ അധികാരമില്ലെന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാനടക്കം കഴിയാത്തതാണ് അതിന്റെ കാരണം. കുവൈത്ത് ഇക്കണോമിക് സൊസൈറ്റിയുടെ റിപ്പോർട്ടിൽ അഴിമതി മൂലം രാജ്യത്തിന് പ്രതിവർഷം 1.2 ബില്യൺ ദിനാർ നഷ്ടപ്പെടുന്നുവെന്നാണ് കണക്കുകൾ. നിരവധി ഗുരുതരമായ അഴിമതിക്കേസുകൾ സംഭവിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Related News