മയക്കുമരുന്ന് കേസിൽ കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

  • 14/04/2022

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കച്ചവടം ചെയ്ത സംഭവത്തിൽ  ഇറാനിയൻ സ്വദേശി അറസ്റ്റിൽ. ഇയാളുടെ കൈവശം 3,000 മയക്കുമരുന്ന് ഗുളികകളും ഒന്നര കിലോഗ്രാം കറുപ്പും അഞ്ച് ഗ്രാം ഷാബുവും കണ്ടെത്തിയതായി നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.  ഒരു ഇറാനിയൻ പ്രവാസി മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളിൽ വിവരം ലഭിക്കുകയായിരുന്നു. തുടർച്ചയായ രണ്ട് ആഴ്ചകളിൽ നിരീക്ഷിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതതെന്ന് അധികൃതർ അറിയിച്ചു.

Related News