വന്ധ്യംകരിക്കപ്പെട്ട നവവരനെപ്പോലെയാണ് തന്റെ സാഹചര്യമെന്ന് ഹാര്‍ദ്ദിക പട്ടേല്‍

  • 14/04/2022

അഹമ്മദാബാദ്: ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി രൂക്ഷമായ ഭാഷയില്‍ പ്രകടിപ്പിച്ച് സംസ്ഥാന ഉപാധ്യക്ഷന്‍ ഹാര്‍ദ്ദിക് പട്ടേല്‍. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് വിവാദ പ്രസ്താവനയുമായി പട്ടേല്‍ രംഗത്തുവന്നത്. 

'വന്ധ്യംകരിക്കപ്പെട്ട നവവരന്റെ അവസ്ഥയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എന്റേത്'. സംസ്ഥാന കോണ്‍ഗ്രസിന്റെ ഒരു യോഗത്തിലേക്കും തന്നെ ക്ഷണിക്കാറില്ലെന്നും തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പ് അഭിപ്രായം തേടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പട്ടേല്‍ സമുദായത്തിന്റെ പ്രബലനായ നേതാവായ ഹാര്‍ദിക്കിനെ സംസ്ഥാനത്തെ നേതാക്കള്‍ ഒതുക്കുന്നുവെന്നാണ് ആക്ഷേപം. മാത്രമല്ല, മറ്റൊരു പ്രബല നേതാവും വന്‍വ്യവസായിയുമായ നരേഷ് പട്ടേലിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിലും ഹാര്‍ദിക് അതൃപ്തനാണെന്നാണ് വിവരം.2017ല്‍ ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുന്‍പായാണ് ഹാര്‍ദിക്കിനെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ എത്തിച്ചത്. 2020ലാണ് വര്‍ക്കിങ് പ്രസിഡന്റ് പദവി നല്‍കിയത്. ഡിസംബറില്‍ അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്നോടിയായി ഹാര്‍ദിക്കിന്റെ പ്രസ്താവനകള്‍ നേതൃത്വത്തിന് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.

Related News