കുവൈത്തിൽ തട്ടിക്കൊണ്ട് പോകൽ തുടർക്കഥയാകുന്നു; കണക്കുകൾ പുറത്ത്

  • 15/04/2022

കുവൈത്ത് സിറ്റി: ദിവസവും ഒരെണ്ണം എന്ന നിലയിലുള്ള കുറ്റകൃത്യ നിരക്കാണ് തട്ടിക്കൊണ്ട് പോകലിന്റെ കാര്യത്തിൽ കുവൈത്തിലുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട് കണക്കുകൾ വ്യക്തമാക്കുന്നു. 2019 മാർച്ച് മുതൽ 2021 ഓ​ഗസ്റ്റ് 16 വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ളത്. അത് പ്രകാരം തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട 948 റിപ്പോർട്ടുകളാണ് ലഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എംപി മൊഹൽഹാൽ അൽ മുദ്ഹാഫിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യങ്ങൾ അറിയിച്ചത്.

തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട് 392 കേസുകളാണ് പബ്ലിക്ക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തത്. തട്ടിക്കൊണ്ട് പോയതായി റിപ്പോർട്ട് വന്നാൽ ഒട്ടും വൈകാതെ തന്നെ ആവശ്യമായ അന്വേഷണങ്ങൾ തുടങ്ങും. നിയമപ്രകാരം വാറണ്ട് ഇല്ലാതെ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാനും സാധിക്കും. ആർട്ടിക്കിൾ 53, 54, 55, 56, 57 എന്നിവയും 1960ലെ നിയമ നമ്പർ 60 പ്രകാരവും ആണ് ഇത്തരം കേസുകളിൽ നടപടികൾ സ്വീകരിക്കുന്നതെന്നും അഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News