പൂർണ സജ്ജമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം; യാത്രക്കാരെ സ്വാ​ഗതം ചെയ്യുന്നു

  • 15/04/2022

കുവൈത്ത് സിറ്റി: കൊവഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്ക് ശമനമായതോടെ പൂർണ തോതിൽ സജ്ജമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം. കൊവിഡ് കേസുകൾ ​ഗണ്യമായി കുറഞ്ഞതോടെയും വാക്സിനേഷൻ അടക്കമുള്ള പ്രതിരോധ നടപടികൾ കൃത്യമായി അധികൃതർ നടപ്പാക്കിയതോടെയും സാധാരണ ജീവിതത്തിലേക്ക് കുവൈത്ത് മടങ്ങി വന്നു കഴിഞ്ഞു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മിക്ക നിയന്ത്രണങ്ങളും ഇപ്പോൾ മാറ്റിയിട്ടുണ്ട്. 

രണ്ട് വർഷത്തിന് ശേഷമുള്ള ആദ്യ വേനൽക്കാല യാത്രാ സീസണായി എയർലൈനുകൾക്ക് വേണ്ടി സമ്മർ ഫ്ലൈറ്റ് ഷെഡ്യൂളുകൾ തയ്യാറാക്കുകയാണ് ബന്ധപ്പെട്ട അതോറിറ്റികൾ. മെയ് മാസത്തിലാണ് സീസൺ ആരംഭിക്കുന്നത്. കുവൈത്തിനെ ലോകവുമായി ബന്ധിപ്പിക്കുന്ന പുതിയ യാത്രാ ഡെസ്റ്റിനേഷനുകൾ ആരംഭിക്കാനുള്ള താത്പര്യമാണ് എയർലൈനുകൾക്കുള്ളത്. ഇത് ഈ വർഷത്തെ വേനൽക്കാല ഫ്ലൈറ്റ് ഷെഡ്യൂളുകളുടെ പദ്ധതി വ്യത്യസ്തമാക്കുന്നുണ്ട്.  ‌ഈദ് അൽ ഫിത്തറും വേനൽക്കാല അവധിയും വരുമ്പോൾ യാത്രകൾ വലിയ തോതിൽ കൂടുമെന്നാണ് എയർലൈനുകൾ കണക്കുക്കൂടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News