ബാങ്കുകളിൽ കുടിശിക ഉള്ളവർക്ക് യാത്ര നിരോധനം; കുവൈത്തിൽ പുതിയ സംവിധാനം

  • 15/04/2022

കുവൈത്ത് സിറ്റി: ജസ്റ്റിസ് പോർട്ടൽ എന്ന ഓൺലൈൻ നെറ്റ്‌വർക്കിലൂടെ റിമോട്ട് ഇംപ്ലിമെന്റേഷൻ സിസ്റ്റത്തിൽ പ്രതിനിധീകരിക്കുന്ന ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിക്കുമെന്ന് ക്യാപിറ്റൽ ഇംപ്ലിമെന്റേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ നാദർ അൽ സെയ്ദ് പ്രഖ്യാപിച്ചു. നടപടിക്രമങ്ങൾ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്. സിവിൽ വിധികൾ നേടുകയും അത് നടപ്പിലാക്കാൻ ആവശ്യപ്പെടുകയും ചെയ്ത ഓഡിറ്റർമാരുടെയും ഓഹരി ഉടമകളുടെയും ഭാരം ലഘൂകരിക്കുകയാണ് ലക്ഷ്യം. 

ഏപ്രിൽ 17 ഞായറാഴ്ച മുതൽ ബാങ്കുകളിലെ കുടിശികയുള്ളവരിൽ നിന്ന് പണം പിടിച്ചെടുക്കാനും വാഹനങ്ങൾ പിടിച്ചെടുക്കാനും യാത്ര തടയാനും സാധിക്കുമെന്ന് അൽ സെയ്ദ് പറഞ്ഞു. ഈ മൂന്ന് സേവനങ്ങളും പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഓൺലൈൻ ആയി തന്നെ ലഭ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവരസാങ്കേതികവിദ്യയിലും ആധുനിക ഡിജിറ്റൽ സംവിധാനങ്ങളിലുമുള്ള വികസനത്തിനൊപ്പം അഞ്ച് വർഷത്തിലേറെ നീണ്ട പരിശ്രമത്തിന്റെയും ആസൂത്രണത്തിന്റെയും തയ്യാറെടുപ്പിന്റെയും ഫലമായാണ് ഈ സേവനം ആരംഭിക്കുന്നതെന്നും അൽ സൈദ് പറഞ്ഞു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News