കുവൈത്തിൽ കുരുമുളക് സ്പ്രേ ഉപയോ​ഗിക്കാൻ പൊലീസുകാർക്ക് അനുമതി

  • 15/04/2022

കുവൈത്ത് സിറ്റി: കുരുമുളക് സ്പ്രേ ഉപയോ​ഗിക്കാൻ പൊലീസുകാർക്ക് അനുമതി നൽകി പബ്ലിക് സെക്യൂരിറ്റി സെക്‌ടറിനായുള്ള ഇന്റീരിയർ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഫരാജ് അൽ സൗബി. തങ്ങളെയും മറ്റുള്ളവരെയും ആക്രമിക്കാനുള്ള ഏതൊരു ശ്രമത്തിനെതിരെയും  കുരുമുളക് സ്പ്രേ ഉപയോ​ഗിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. നിയമവാഴ്ച ഉറപ്പാക്കാനും സുരക്ഷയും പൊതുക്രമവും നിലനിർത്താനും പൊലീസിന് കൂടുതൽ അധികാരം നൽകുന്നതിന്റെ ഭാ​ഗമായാണ് ഈ തീരുമാനം. 

തങ്ങളെ മറ്റുള്ളവരേയും ആക്രമിക്കാനുള്ള ഏതൊരു ശ്രമത്തിനും എതിരെ പെപ്പർ സ്‌പ്രേ ഉപകരണം ഉപയോഗിക്കാൻ പൊതുസുരക്ഷാ റാങ്കിലുള്ള പൊലീസുകാർക്ക് അവകാശമുണ്ടെന്ന് തീരുമാനം വ്യവസ്ഥ ചെയ്യുന്നു. കുരുമുളക് സ്പ്രേ ദുരുപയോഗം ചെയ്യരുത്, ഉപയോ​ഗിക്കുന്നതിന് മുമ്പ് നിയമലംഘകനെ ഇക്കാര്യം ധരിപ്പിക്കും കീഴടങ്ങാൻ സന്നദ്ധനാണെങ്കിൽ സ്പ്രേ ചെയ്യുന്നത് ഒഴിവാക്കാം, ജീവന് ഭീഷണിയുണ്ടാകുന്ന തരത്തിൽ ഉപയോ​ഗിക്കരുത് എന്നിങ്ങനെ കൃത്യമായ നിർദേശങ്ങളും ഇക്കാര്യത്തിൽ നൽകിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News