വേനൽക്കാലത്തെ നേരിടാൻ തയാറായെന്ന് കുവൈറ്റ് വൈദ്യുതി മന്ത്രാലയം

  • 15/04/2022

കുവൈത്ത് സിറ്റി: ഈ വർഷത്തെ വേനൽക്കാലത്തെ നേരിടാൻ പൂർണമായി തയാറെടുപ്പ് നടത്തിയെന്ന് വൈദ്യുതി-ജല മന്ത്രാലയത്തിലെ ഇലക്‌ട്രിസിറ്റി ട്രാൻസ്മിഷൻ നെറ്റ്‌വർക്ക് മേഖലയുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എം മുത്തലാഖ് അൽ ഒതൈബി  അറിയിച്ചു. ഇതിനായി സംയോജിത പരിപാലന പരിപാടി തന്നെ സജ്ജമാക്കിയിട്ടുണ്ട്.  വൈദ്യുതി-ജല മന്ത്രി എം അലി അൽ മൂസയ്ക്ക് പദ്ധതിയെ കുറിച്ച് വിശദമായ വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ട്. എല്ലാവിധ പിന്തുണയുണ്ടാകുമെന്നും  പ്രശ്‌നങ്ങളും പരിഹരിക്കാനും തടസ്സങ്ങൾ മറികടക്കാനും അദ്ദേഹം നിർദേശവും നൽകി. 

വേനൽക്കാലവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ മറികടക്കാൻ മന്ത്രാലയത്തിന്റെ സന്നദ്ധത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത മന്ത്രി അൽ മൂസ ഊന്നിപ്പറഞ്ഞു. സ്റ്റേഷനുകൾ, ഓവർഹെഡ് ലൈനുകൾ, കേബിളുകൾ എന്നിവയുൾപ്പെടെയുള്ളവയുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു കഴിഞ്ഞു. ഒപ്പം 80 ട്രാൻസ്ഫർ സ്റ്റേഷനുകളുടെയും125 സ്റ്റേഷനുകളിൽ 33 കെ വി ലൈനുകളുടെയും കൂടാതെ 400 കെ വി സ്റ്റേഷനുകളുടെയും അറ്റക്കുറ്റപണികളും പൂർത്തിയായതായും ഒട്ടെബി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇
https://chat.whatsapp.com/Dl4C4bBKTfzGkuPzZ7fdCB

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News