ശുചിമുറിയില്‍ യുവതി പ്രസവിച്ചു; കുഞ്ഞിന്‍റെ തല ടോയ്‌ലറ്റില്‍ കുടുങ്ങി

  • 15/04/2022

അഹമ്മദാബാദ്: അഹമ്മദാബാദില്‍ യുവതി ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കി. നവജാതശിശുവിന്റെ തല ടോയ്‌ലറ്റില്‍ കുടുങ്ങി. ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

അഹമ്മദാബാദിലെ പാല്‍ഡിയയിലാണ് യുവതി കുഞ്ഞിനെ ശുചിമുറിയില്‍ പ്രസവിച്ചത്. എന്നാല്‍ പ്രസവത്തിന് പിന്നാലെ നവജാതശിശുവിന്റെ തല ടോയ്‌ലറ്റില്‍ കുടുങ്ങി. അരമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കാന്‍ കഴിഞ്ഞത്. 

ടോയ്‌ലറ്റില്‍ കുടുങ്ങിയ നവജാതശിശുവിനെ ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഒന്നരക്കിലോ ഭാരമുള്ള കുഞ്ഞിനെയും അമ്മയെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related News