ഒമാനിൽ നിന്നു കേരളത്തിലെയടക്കം ഈ മാസം കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കും

  • 16/04/2022



മസ്കത്ത്: ഒമാനിൽ നിന്നു കേരളത്തിലെയടക്കം ഇന്ത്യൻ നഗരങ്ങളിലേക്ക് ഈ മാസം കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കും. മസ്കത്തിൽ നിന്നുള്ള കൊച്ചി, മുംബൈ ഇൻഡിഗോ വിമാനങ്ങൾ 25 മുതൽ ദിവസവും സർവീസ് നടത്തും.

കൊച്ചിയിൽ നിന്നു രാത്രി 11.25ന് പുറപ്പെട്ട് പ്രാദേശിക സമയം പുലർച്ചെ 1.40ന് മസ്കത്തിലെത്തും. തിരികെ പുലർച്ചെ 2.40ന് പുറപ്പെട്ട് രാവിലെ 8ന് കൊച്ചിയിൽ.

മുംബൈ-മസ്കത്ത്: രാത്രി 9.45 പുറപ്പെട്ട് രാത്രി 10.55ന് മസ്കത്തിൽ. തിരികെ രാത്രി 11.55ന് പുറപ്പെട്ട് പുലർച്ചെ 4.10ന് മുംബൈയിൽ.സ്പൈസ് ജെറ്റ് സർവീസുകൾ 26ന് രാത്രി ആരംഭിക്കും.

അഹമ്മദാബാദിൽ നിന്നു രാത്രി 9.45ന് പുറപ്പെട്ട് രാത്രി 11ന് മസ്കത്തിൽ. തിരികെ രാത്രി 12.10ന് പുറപ്പെട്ട് പുലർച്ചെ 4.20ന് അഹമ്മദാബാദിൽ.

Related News