വിമാനത്തില്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണിന് തീപിടിച്ചു

  • 16/04/2022

ന്യൂഡല്‍ഹി: വിമാനത്തില്‍ വെച്ച് യാത്രക്കാരന്റെ ഫോണിന് തീപിടിച്ചു. അസമില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ആഭ്യന്തര യാത്രക്കിടെയായിരുന്നു അപകടം. 

മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. തീയും പുകയും ഉയരുന്ന് കണ്ട് കാബിന്‍ക്രൂ അഗ്നിശമന ഉപകരണം ഉപയോഗിച്ചതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

 വിമാനം സുരക്ഷിതമായി ഡെല്‍ഹിയില്‍ ഇറക്കി. വിമാന ജീവനക്കാരുടെ സമയോജിതമായ ഇടപെടലാണ് അപകടത്തിന്റെ തീവ്രത കുറച്ചത്.

Related News