ഗിർ​ഗിയൻ ആഘോഷങ്ങൾ ​ഗംഭീരമാക്കി കുവൈത്ത്; കുട്ടികൾ ആഹ്ളാദത്തിൽ

  • 16/04/2022

കുവൈത്ത് സിറ്റി: കൊവി‍‍ഡ് പ്രതിസന്ധികൾ നിറഞ്ഞ രണ്ട് വർഷത്തിന് ശേഷമെത്തിയ ​​ഗിർ​ഗിയൻ, അതി​ഗംഭീരമായി ആഘോഷിച്ച് കുവൈത്ത്. വലിയ ആഹ്ലാദത്തോടെയാണ് കുട്ടികളും മുതിർന്നവും ആഘോഷത്തിൽ പങ്കാളികളായത്. നിരത്തുകളിൽ വാഹനമോടിക്കുന്നവരെ ശ്രദ്ധിക്കണമെന്ന ആഹ്വാനങ്ങൾക്കിടയിലും റദമാനോട് അനുബന്ധിച്ചുള്ള അമിതമായ ഒരുക്കങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പുകൾക്കിടയിലുമാണ് ഗിർ​ഗിയൻ ആഘോഷങ്ങൾ നടന്നത്. 

വിവിധ പരിപാടികളും മത്സരങ്ങളുമൊക്കെയായി വ്യത്യസ്തമായാണ് ഇത്തവണ ഗിർ​ഗിയൻ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. പൈതൃക വസ്ത്രങ്ങൾ അണിഞ്ഞ് കുട്ടികളും ഗിർ​ഗിയൻ ഭൂപടം കഴുത്തിലണിഞ്ഞ് യുവാക്കളും ആഘോഷങ്ങളിൽ പങ്കെടുത്തപ്പോൾ ലളിതമായ പഴയ ഓർമ്മകളേക്ക് തിരികെ പോകാൻ പലർക്കും സാധിച്ചു. രണ്ട് വർഷത്തിന് ശേഷം ആഘോഷിക്കാൻ ലഭിച്ച അവസരം കുട്ടികളിൽ വലിയ ആഹ്ളാദമാണ്  ഉണ്ടാക്കിയത്.

Related News