കുവൈറ്റ് ഫ്രൈഡേ മാർക്കറ്റിൽ ഒരുങ്ങിയത് വമ്പൻ ഇഫ്താർ വിരുന്ന് മേശ; 11,200 പേർ ഒരുമിച്ച് നോമ്പ് മുറിച്ചു

  • 16/04/2022

കുവൈത്ത് സിറ്റി: കുവൈറ്റ്  ഫ്രൈഡേ മാർക്കറ്റിൽ ഒരുങ്ങിയ വമ്പൻ ഇഫ്താർ വിരുന്ന് മേശയിൽ ഒരുമിച്ച് നോമ്പ് മുറിച്ചത് 11,200 പേർ. നിരവധി സ്വകാര്യ കമ്പനികൾ, റെസ്റ്ററെന്റുകൾ എന്നിവയ്ക്കൊപ്പം സന്നദ്ധ പ്രവർത്തകരായ യുവസമൂഹവും ചേർന്നാണ് പ്രത്യേക ഇഫ്താർ വിരുന്ന് ഒരുക്കിയത്. വമ്പൻ ഇഫ്താർ വിരുന്ന് എന്ന ആശയത്തിന് പിന്നിൽ ഹ്യുമാനിനിറ്റി വോളന്റിയർ ടീം  തലവൻ അലി സലാഹ് കരമാണ്. ഫ്രൈഡേ മാർക്കറ്റിലെ രണ്ട് ട്രാക്കുകളിലാണ് വിരുന്ന് മേശ ഒരുക്കിയത്.

നേരത്തെ, സൂക്ക്  മുബാറക്കിയ മാർക്കറ്റിലും ഫ്രൈഡേ മാർക്കറ്റിലും ഇതേ സംഘം ഇഫ്താർ വിരുന്ന് ​സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ വർഷം 11,200 പേർ പങ്കെടുത്ത വമ്പൻ ഇഫ്താർ വിരുന്ന് മേശയാണ് ഒരുക്കിയതെന്നുള്ളതാണ് പ്രത്യേകത. ഫുഡ് ബാങ്ക്, സം സം മാർക്കറ്റ്, ഖദ്ദ ആൻഡ് ഖുദൗദ് ടീം, കുവൈത്ത് ഇൻ ഔർ ഹേർട്ട്സ് ടീം, ഫ്രൈഡേ മാർക്കറ്റ് വിഭാ​ഗം, ഇസ്ലാമിക് കെയർ അസോസിയേഷൻ, കോളജ് ഓഫ് ബേസിക്ക് എജ്യൂക്കേഷൻ, നിരവധി റെസ്റ്ററെന്റുകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇഫ്താർ വിരുന്ന് ഒരുക്കിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News