കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളി വിസ നൽകി തുടങ്ങാൻ അനുമതി

  • 16/04/2022

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളും ആവശ്യകതകളും പാലിച്ചുകൊണ്ട് ഗാർഹിക തൊഴിലാളികൾക്കുള്ള വിസകൾ നൽകി തുടങ്ങാൻ അനുമതി. നാഷണൽ അസംബ്ലിയുടെ സെക്രട്ടറി ഫാർസ് അൽ ദൈഹാനി സമർപ്പിച്ച നിർദ്ദേശത്തിന് പാർലമെന്ററി ആഭ്യന്തര, പ്രതിരോധ സമിതിയാണ് അം​ഗീകാരം നൽകിയിട്ടുള്ളത്. കുവൈത്തി കുടുംബങ്ങൾക്ക് ഗാർഹിക തൊഴിലാളികളുടെ അടിയന്തിര ആവശ്യമുണ്ടെന്ന് അൽ ദൈഹാനി ചൂണ്ടിക്കാട്ടിയിരുന്നു.

മിക്ക കുടുംബങ്ങളിലും ജോലിക്ക് പോകുന്നവർ ഉള്ളതിനാൽ പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾക്കും വികലാംഗർ, പ്രായമായവർ എന്നിവർക്കും സഹായത്തിനായി ​ഗാർഹിക തൊഴിലാളികളുടെ ആവശ്യമേറെയാണെന്നും അദ്ദേഹം നിർദേശിച്ചു. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന എല്ലാ തൊഴിലാളികൾക്കും ഗാർഹിക തൊഴിലാളികൾക്കും സ്വകാര്യ തൊഴിലാളികൾക്കും സർക്കാർ പ്രവേശനം അനുവദിച്ചിട്ടുണ്ട്. എല്ലാ ആരോഗ്യ ആവശ്യകതകളും പാലിച്ചുകൊണ്ട് പുതിയ ഗാർഹിക തൊഴിലാളികൾക്കും വിസ ഇനി നൽകി തുടങ്ങും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News