കടകളില്‍ പരിശോധന; നിയമം ലംഘിച്ചതിനെ തുടര്‍ന്ന് കടകള്‍ അടച്ച് പൂട്ടി.

  • 16/04/2022

കുവൈത്ത് സിറ്റി : വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അർദിയയില്‍ നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ചിതിനെ തുടര്‍ന്ന് എട്ടോളം കാർ റെന്റൽ ഓഫീസുകള്‍ അടച്ചു പൂട്ടി. മന്ത്രാലയവുമായി ബന്ധപ്പെട്ട് രേഖകള്‍ സൂക്ഷിക്കാതിരിക്കുകയും കാറുകള്‍ നല്‍കുന്നതിലും വാങ്ങുന്നതിലും നടന്ന ക്രമക്കേടുകളും സാമ്പത്തിക ലംഘനങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടികള്‍ സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത ദിവസങ്ങളിലും രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ കാർ റെന്റൽ ഓഫീസുകളില്‍ വാണിജ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News