ബ്രേക്ക്ഫാസ്റ്റില്‍ ഉപ്പു കൂടി; ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു

  • 16/04/2022

താനെ: ബ്രേക്ക്ഫാസ്റ്റിന്റെ പേരിൽ  കൊലപാതകം. പ്രഭാത ഭക്ഷണമായി നല്‍കിയ ഖിച്ചടിയില്‍ ഉപ്പു കൂടിയെന്ന് പറഞ്ഞ് ഭര്‍ത്താവ് നാല്‍പ്പതുകാരിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു. മഹാരാഷ്ട്രയിലെ ഭയേന്ദറിലാണ് സംഭവം. ഭര്‍ത്താവ് നീഷ് സിങ്ങിനെ (46) പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. ഭയേന്ദര്‍ ഈസ്റ്റിലെ ഫത് റോഡിലാണ് കൊലപാതകം നടന്നത്. ഖച്ചടിയില്‍ ഉപ്പു കൂടിയെന്ന് പറഞ്ഞ് ഇയാള്‍ ഭാര്യയെ വഴക്കുപറഞ്ഞു. എന്നിട്ടും രോഷം അടങ്ങാതെ ഭക്ഷണം കഴിച്ചതിനു ശേഷം ഷാള്‍ കൊണ്ടു കഴുത്തു മുറുക്കി ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് എത്തിയത്. നീലേഷ് സിങ്ങിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

നിര്‍മലയുടെ മൃതദേഹം പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സമാനമായ സംഭവമാണ് താനെ ജില്ലയിൽ തന്നെ വ്യാഴാഴ്ച നടന്നത്. ചായ്ക്കൊപ്പം പ്രഭാത ഭക്ഷണം നൽകാൻ വൈകിയതിന് ഭര്‍തൃപിതാവ് യുവതിയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വയറ്റിൽ വെടിയേറ്റ 42കാരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 76കാരനായ കാശിനാഥ് പാണ്ഡുരംഗ് പട്ടീലാണ് കൊലപാതകം നടത്തിയത്. 

Related News