പൊതുപരിപാടിയ്ക്കിടെ നഗ്നനൃത്തം; സംഘാടകരായ പത്തുപേര്‍ അറസ്റ്റില്‍

  • 16/04/2022

ഹൈദരാബാദ് : ഗ്രാമീണ മേളയ്ക്കിടെ നഗ്നനൃത്തം സംഘടിപ്പിച്ചതിന് ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിൽ 10 പേരെ അറസ്റ്റ് ചെയ്തു. ഉപ്പംഗല ഗ്രാമത്തിലാണ് നഗ്നനൃത്തം സംഘടിപ്പിച്ചത്. നൃത്തത്തിന്റെ സംഘാടകരായ പത്തുപേരെയാണ് കൊരിങ്ക പോലീസ് അറസ്റ്റ് ചെയ്തത്.  സോഷ്യൽ മീഡിയയിൽ  ഇതുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടിയെടുത്തത്.

ഏപ്രിൽ 14 നും 15നും ഇടയിൽ പുലര്‍ച്ചെ 3 മണിക്കാണ് സംഭവം നടന്നതെന്നാണ് പോലീസിന്റെ അനുമാനം. തല്രേവു മണ്ഡലത്തിലുള്ള ഉപ്പങ്കള ഗ്രാമത്തിലെ പോലെറുവമ്മ ജാതര എന്ന ഉത്സവത്തിനിടയിലാണ് നഗ്നനൃത്തം സംഘടിപ്പിച്ചതെന്നാണ് വിവരം. വാട്സാപ്പ് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വൈറലായിരുന്നു. 

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൊരിങ്ക പൊലീസ് അന്വേഷണം ആരംഭിച്ചത്. വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിൽ 10 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എല്ലാ വിശദാംശങ്ങളും ഉടൻ ലഭിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. കൂടുതൽ പേർ അറസ്റ്റിലായേക്കുമെന്നും പോലീസ് അറിയിച്ചു.

Related News