എം.പിയുടെ ശമ്പളം കര്‍ഷകരുടെ പെണ്‍കുട്ടികള്‍ക്ക് നല്‍കുമെന്ന് ഹര്‍ഭജന്‍ സിംഗ്

  • 16/04/2022


ന്യൂഡല്‍ഹി:  തനിക്ക് രാജ്യസഭാ അംഗമെന്ന നിലയില്‍ ലഭിക്കുന്ന ശമ്പളം കര്‍ഷകരുടെ പെണ്‍കുട്ടികള്‍ക്കായി നല്‍കുമെന്ന് ഹര്‍ഭജന്‍ സിംഗ്. പഞ്ചാബില്‍ നിന്നും ആം ആദ്മി പാര്‍ട്ടിയുടെ പാനലിലാണ് മുന്‍ ക്രിക്കറ്റ് താരമായയ ഹര്‍ഭജന്‍ കഴിഞ്ഞ മാസം രാജ്യസഭയിലേക്കെത്തിയത്.


 മാര്‍ച്ച് 31 നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഹര്‍ഭജന്‍ സിംഗ്, ആം ആദ്മി നേതാവ് രാഘവ് ഛദ്ദ, ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയുടെ സ്ഥാപകനായ അശോക് മിത്തല്‍, ഐ.ഐ.ടി ദല്‍ഹി പ്രൊഫസറായ സന്ദീപ് പഥക്, വ്യവസായ സഞ്ജീവ് അറോറ എന്നിവരെയായിരുന്നു ആം ആദ്മി പാര്‍ട്ടി നോമിനേറ്റ് ചെയ്തത്. എല്ലാവരും എതിരില്ലാതെയായിരുന്നു രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

2021ല്‍ ഹര്‍ഭജന്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച ശേഷമായിരുന്നു രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയത്. ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് പിന്നാലെ ഹര്‍ഭജന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവിനെ കണ്ടിരുന്നു. ഇരുവരും ചേര്‍ന്നുള്ള ഫോട്ടോ ട്വിറ്ററില്‍ പ്രചരിച്ചതോടെ താരം കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ താരം പിന്നീട് അത് നിഷേധിക്കുകയായിരുന്നു.

Related News