ഭീകരരുടെ പട്ടികയിൽ നിന്ന് കുവൈത്തികളുടെ പേര് നീക്കാൻ ഊർജിത ശ്രമം

  • 16/04/2022

കുവൈത്ത് സിറ്റി:  അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിൽ നിന്ന് കുവൈത്തി പൗരന്മാരുടെ പേരുകൾ നീക്കാൻ യുഎൻ സുരക്ഷാ കൗൺസിലിലെ അംഗരാജ്യങ്ങളുമായി ചേർന്ന് നടത്തുന്ന ശ്രമങ്ങൾ വിദേശകാര്യ മന്ത്രാലയം തുടരുകയാണെന്ന് വികസന, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഹമദ് അൽ മഷാൻ  വ്യക്തമാക്കി. 

അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിൽ നിന്ന് കുവൈത്തി പൗരന്മാരുടെ പേരുകൾ നീക്കാനുള്ള വിജയകരമായ ശ്രമങ്ങൾക്ക് മന്ത്രാലയവും രക്ഷാസമിതിയുമായുള്ള നിലവിലെ ഏകോപനത്തെയും സഹകരണത്തെയും  അൽ-മഷാൻ പ്രശംസിച്ചു. എല്ലാ കക്ഷികൾക്കും എത്രയും വേഗം ആ ലക്ഷ്യത്തിലെത്താൻ വേണ്ട റോഡ് മാപ്പ് വികസിപ്പിച്ചെടുക്കുന്നതിനായി നടത്തിയ ശ്രമങ്ങളെയും അദ്ദേഹം പ്രകീർത്തിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News