കുവൈത്ത് കടൽ അതിർത്തി കടക്കാൻ ശ്രമിച്ച ഇറാഖി ബോട്ടുകൾ തടഞ്ഞു

  • 16/04/2022

കുവൈത്ത് സിറ്റി: കുവൈത്ത് ടെറിട്ടോറിയൽ കടൽ കടന്ന നിരവധി ഇറാഖി ബോട്ടുകൾ തടഞ്ഞ് കോസ്റ്റ് ഗാർഡ് പട്രോളിംഗ്. ഇന്ന് രാവിലെയാണ് സംഭവം. ഫൈലാക്ക ദ്വീപിന് വടക്ക് വശം  വഴി കടക്കാൻ ശ്രമിച്ച ബോട്ടുകളാണ് തടഞ്ഞത്. മറൈൻ റഡാർ സംവിധാനം നിരീക്ഷിക്കുന്നത്. ഇത്തരത്തിൽ കുവൈത്ത് ടെറിട്ടോറിയൽ കടൽ കടക്കുന്ന സമുദ്ര കപ്പലുകൾ നിരീക്ഷിച്ചയുടൻ കോസ്റ്റ് ഗാർഡ് പട്രോളിംഗ് നടത്തി. കൂടാതെ ഈ ബോട്ടുകൾ പിന്തുടരാനുള്ള നടപടികളും സ്വീകരിക്കുകയായിരുന്നു.

കൃത്യമായി ഇടപെട്ട കോസ്റ്റ് ഗാർഡിന് ഇറാഖി ബോട്ടുകളെ തടയാൻ സാധിച്ചു.  കപ്പലിലുണ്ടായിരുന്ന ആളുകളുടെ ഐഡന്റിറ്റി പരിശോധിച്ചതിന് ശേഷം അവ ഇറാഖി മത്സ്യബന്ധന ബോട്ടുകളാണെന്ന് കണ്ടെത്തിയത്. പരിശോധനയിൽ നിരോധിത വസ്തുക്കളോ നിരോധിത മത്സ്യബന്ധന ഉപകരണങ്ങളോ കണ്ടെത്തിയിട്ടില്ല. ഇറാഖി മത്സ്യത്തൊഴിലാളികളാണെന്നും അബദ്ധത്തിൽ സമുദ്രാതിർത്തി കടന്നതാണെന്നും വ്യക്തമായിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News