ദിവസവും 20,000 പേർക്ക് ഇഫ്താർ ഭക്ഷണമെത്തിച്ച് ഇസ്ലാമിക് ഹെറിറ്റേജ് റിവൈവൽ സൊസൈറ്റി

  • 16/04/2022

കുവൈത്ത് സിറ്റി: 145ഓളം പ്രദേശങ്ങളിലായി ദിവസവും 20,000 പേർക്ക് ഇഫ്താർ ഭക്ഷണമെത്തിക്കാൻ സാധിക്കുന്നുണ്ടെന്ന് ഇസ്ലാമിക് ഹെറിറ്റേജ് റിവൈവൽ സൊസൈറ്റിയിലെ കോ ഓർഡിനേഷൻ ആൻ ഫോളോ അപ്പ് വിഭാ​ഗം ഡയറക്ടർ നവാഫ് അൽ സൈന അറിയിച്ചു. ഇതിനായി ആരംഭിച്ച 
ഇഫ്താർ ഫോർ ദി ഫാസ്റ്റിംഗ് പദ്ധതി കുവൈത്തിന്റെ അന്താരാഷ്ട്ര പദ്ധതികളിൽ ഒന്നായി മാറിയിട്ടുണ്ട്. പ്രവാസി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സൈറ്റുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 

റമദാനിലെ ഭക്ഷ്യ വിതരണം, റമദാൻ ബാസ്ക്കറ്റ് പദ്ധതി എന്നിവ പാവപ്പെട്ടവരും നിർദ്ധനരുമായ കുടുംബങ്ങൾക്കായി മറ്റ് പദ്ധതികളും അസോസിയേഷൻ മുന്നോട്ട് വച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News