ഈദിന് മുന്നോടിയായി കുവൈത്തിലെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നു

  • 17/04/2022

കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തർ അവധിക്ക് മുന്നോടിയായി ബാക്കിയുള്ള കൊവിഡ് നിയന്ത്രണങ്ങൾ കൂടെ പിൻവലിക്കുമെന്ന് ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. നിർബന്ധമായും മാസ്ക്ക് ധരിക്കണമെന്ന നിബന്ധന മാറ്റി ആവശ്യമെങ്കിൽ എന്നാക്കുക, അടഞ്ഞയിടങ്ങളിലും പിസിആർ പരിശോധന ഫലം ഇല്ലാതെ തന്നെ വാക്സിൻ സ്വീകരിക്കാത്തവർക്ക് പ്രവേശനം തുടങ്ങിയ സുപ്രധാനമായ ഇളവുകൾ വന്നേക്കുമെന്നാണ് വൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്.

കൂടാതെ, ക്വാറന്റൈൻ, ഐസ്വലേഷൻ വ്യവസ്ഥകളിലും മാറ്റം വരും. വാക്സിൻ പൂർണമാക്കത്തവരുടെ രാജ്യത്തേക്കുള്ള പ്രവേശനം സംബന്ധിച്ചുള്ള നിബന്ധനകളിലും മാറ്റം വരും. രാജ്യത്തെ കൊവി‍‍ഡ് സാഹചര്യം വളരെ മെച്ചപ്പെട്ട അവസ്ഥയിലാണെന്നാണ് ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. പ്രതിദിന കൊവിഡ് കേസുകളിലും തീവ്രപരിചരണ, കൊവിഡ് വാർഡുകളിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. രണ്ട് പേർ മാത്രമാണ് ഇപ്പോൾ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലുള്ളത്. കൊവിഡ് വാർഡുകളിൽ ആകെ ഏഴ് രോ​ഗികൾ മാത്രമാണ് നിലവിലുള്ളത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News