റോഡ്‌ അപകടം; കഴിഞ്ഞ രണ്ട് വർഷത്തിനിടയില്‍ കുവൈത്തിൽ 675 പേർ മരണപ്പെട്ടതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ്

  • 17/04/2022

കുവൈത്ത് സിറ്റി : കഴിഞ്ഞ ഒരു മാസത്തിനിടയില്‍ രാജ്യത്ത് വാഹനാപകടങ്ങളിലായി 24 പേർ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഫെബ്രുവരിയിൽ റോഡ്‌ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 23 ആയിരുന്നു. അമിതവേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം എന്നിവയാണ് അപകടങ്ങല്‍ കാരണമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. മരിച്ചവരില്‍ ഏറേയും യുവാക്കളാണ്.

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് വർഷത്തിനിടെ  വാഹനാപകടങ്ങൾ കാരണം  675 പേരാണ് മരണപ്പെട്ടത് . 2021-ൽ 323 അപകട മരണങ്ങളും , 2020-ൽ  352 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും റോഡുകളിലെ വേഗത നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News