ജനറൽ ജയിലിൽ തടവിലായിരുന്ന കുവൈത്തി പൗരൻ ആത്മഹത്യ ചെയ്തു

  • 17/04/2022

കുവൈത്ത് സിറ്റി: ജനറൽ ജയിലിൽ തടവിലായിരുന്ന കുവൈത്തി പൗരൻ ആത്മഹത്യ ചെയ്തു. ഇന്നലെയായിരുന്നു സംഭവം. സുലൈബിയ പ്രദേശത്തെ പ്രിസൺ കോംപ്ലക്സിലെ ജനറൽ ജയിലിൽ കഴിഞ്ഞിരുന്ന തടവുകാരനാണ് ആത്മഹത്യ ചെയ്തത്. തന്റെ തന്നെ വസ്ത്രങ്ങൾ ഉപയോ​ഗിച്ച് തടവുകാരൻ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ജയിൽ സമുച്ചയത്തിലെ പൊതു ജയിലിനുള്ളിൽ ആത്മഹത്യ നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് സെന്റൻസ് എൻഫോഴ്സ്മെന്റ് അറിയിക്കുകയായിരുന്നു.

നിരവധി കേസുകളിൽ പ്രതിയായിരുന്ന ആളാണ് ആത്മഹത്യ ചെയ്തതെന്നും ഒമ്പത് വർഷത്തേക്കാണ് ഇയാളെ ശിക്ഷിച്ചിരുന്നതെന്നും അധികൃതർ അറിയിച്ചു. മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി ഡെപ്യൂട്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ റഫർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ വ്യക്തമായ അന്വേഷണം നടത്താനും ഉത്തരവായിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News