സെന്‍ട്രല്‍ ജയിലില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം; മൂന്ന് തടവുകാര്‍ക്ക് പൊള്ളലേറ്റു

  • 17/04/2022

അംബാല: അംബാല സെന്‍ട്രല്‍ ജയിലില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മൂന്ന് തടവുകാര്‍ക്ക് പൊള്ളലേറ്റു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. തടവുകാര്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.

ഗുരുതരമായി പൊള്ളലേറ്റ രണ്ട് തടവുകാരെ ചണ്ഡിഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിശ്ചിത സമയം കഴിഞ്ഞിട്ടും കുക്കറില്‍ നിന്ന് പ്രഷര്‍ വരാത്തതിനെ തുടര്‍ന്ന് തുറന്നു നോക്കിയപ്പോഴാണ് അപകടം ഉണ്ടായത്. കുക്കര്‍ പൊട്ടിത്തെറിക്കുകയും തുടര്‍ന്ന് തിളച്ച ഭക്ഷണം തടവുകാരുടെ മേല്‍ തെറിക്കുകയുമായിരുന്നു.

ഉടന്‍ ജയിലധികൃതര്‍ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി ചണ്ഡിഗഡിലെ പിജിഐഎമ്മിലേക്ക് റഫര്‍ ചെയ്തതായി അധികൃതര്‍ പറഞ്ഞു. ജയിലിലെ മറ്റ് അന്തേവാസികള്‍ സുരക്ഷിതരാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News