കുവൈറ്റ് കടലിൽ മത്സ്യത്തൊഴിലാളികൾ വൻതോതിൽ ഉപേക്ഷിച്ച മത്സ്യങ്ങള്‍ കണ്ടെത്തി

  • 17/04/2022

കുവൈത്ത് സിറ്റി: മത്സ്യത്തൊഴിലാളികൾ വൻതോതിൽ ഉപേക്ഷിച്ച മത്സ്യങ്ങള്‍ നഖാത്ത് അല്‍ ഷംലാന്‍ പ്രദേശത്ത് കണ്ടെത്തി. സമുദ്ര പരിസ്ഥിതി മേഖലകളിലെ പാരിസ്ഥിതിക സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിന് പരിസ്ഥിതി പൊതു അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ ഒരു സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘമാണ് പിടിച്ചതിന് ശേഷം ഉപേക്ഷിച്ച നിലയുള്ള മത്സ്യങ്ങള്‍ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മത്സ്യങ്ങള്‍ മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തികമായി ഗുണം നല്‍കുന്നതല്ല. കൂടാതെ, മിക്കവയും മോശമായ നിലയിലുമായിരുന്നു. 

പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളിലും നിറഞ്ഞ നിലയിലുള്ള പ്രദേശത്താണ് ഇവ കണ്ടെത്തിയത്. അതേസമയം, തീരദേശ പരിസ്ഥിതിയുടെ ഫീൽഡ് സർവേ പൂർത്തിയാക്കുകയും ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പാരിസ്ഥിതിക സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. 2014-ലെ 42-ാം നമ്പർ പരിസ്ഥിതി സംരക്ഷണ നിയമവും അതിലെ ഭേദഗതികളും പാലിക്കാനും മത്സ്യസമ്പത്തും സമുദ്ര പരിസ്ഥിതിയും സംരക്ഷിക്കാനും പരിസ്ഥിതി പബ്ലിക് അതോറിറ്റി നഖത്ത് അൽ -ഷംലാനിലെ മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News