കുവൈറ്റ് വിപണിയില്‍ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടല്‍

  • 17/04/2022

കുവൈത്ത് സിറ്റി: വിപണിയില്‍ വിവിധ ചരക്കുകളുടെ വില നിയന്ത്രിക്കാന്‍ ഇടപെട്ട് സര്‍ക്കാര്‍. ഇതിനായി അഗ്രികൾച്ചറൽ പ്രൊഡക്റ്റീവ് ആൻഡ് ലൈവ്‌സ്റ്റോക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ വിൽപനശാലകൾ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി സാമൂഹികകാര്യ-, സാമൂഹിക വികസന മന്ത്രി മുബാറക് അൽ -അറോ പുറപ്പെടുവിച്ചു. വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ വിൽപ്പന കേന്ദ്രങ്ങൾ തുറക്കാനായി 2013-ന് മുമ്പുള്ള അടിസ്ഥാന സംവിധാനം തിരികെ കൊണ്ട് വരണമെന്ന് യൂണിയൻ മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചിരുന്നതായി സഹകരണ വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഹിയാം അല്‍ ഖുദൈര്‍ പറഞ്ഞു. 2013 ലെ ആർട്ടിക്കിൾ 5 ൽ അടങ്ങിയിരിക്കുന്ന യൂണിയന്റെ ലക്ഷ്യങ്ങളിലേക്ക് രണ്ട് വ്യവസ്ഥകള്‍ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

1 - പ്രാദേശികമായും പുറത്ത് നിന്നുമുള്ള വാങ്ങലുകൾ, ഉൽപ്പാദന യൂണിറ്റുകൾ സ്ഥാപിക്കൽ, തുടർന്നുള്ള പിന്തുണാ പ്രവർത്തനങ്ങൾ എന്നിവ പോലുള്ള പൊതുവായ സേവനങ്ങൾ നടത്തുക. ഇത് ചെലവുകൾ കുറയ്ക്കുന്നതിനും സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്കുള്ള സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും കാരണമാകും.

2 - ഉപഭോക്താവിനെ സംരക്ഷിക്കുന്നതിനായി ചരക്കുകളുടെ വിലയിലെ കൃത്രിമം കുറയ്ക്കുന്നതിനായി പ്രവർത്തിക്കുക. വില ഏകീകരിക്കുന്നതിനായും പ്രവർത്തിക്കുക.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News