ഇനി മുതൽ കുവൈറ്റ് ഇമ്മ്യൂൺ ആപ്പിൽ പാസ്സ്‌പോർട്ട് നമ്പർ സ്വയം അപ്ഡേറ്റ് ആകും

  • 17/04/2022

കുവൈറ്റ് സിറ്റി : കുവൈറ്റ് ഇമ്മ്യൂൺ ആപ്പിൽ പുതിയ പാസ്സ്‌പോർട്ട് നമ്പർ സ്വയം അപ്ഡേറ്റ് ആകുന്ന സംവിധാനം നിലവിൽവന്നു. ആരോഗ്യ മന്ത്രാലയങ്ങളും ആഭ്യന്തര മന്ത്രാലയങ്ങളും തമ്മിൽ ഏകോപിച്ച് പൗരന്മാരുടെയും താമസക്കാരുടെയും പാസ്സ്‌പോർട്ട് അപ്‌ഡേറ്റകൾ മന്ത്രാലയങ്ങൾ വഴിയുള്ള ലിങ്ക് വഴി സ്വയം അപ്ഡേറ്റ് ആകും. 

പൗരന്മാരുടെയും താമസക്കാരുടെയും പാസ്‌പോർട്ടുകൾ പുതുക്കുമ്പോൾ, ആരോഗ്യ മന്ത്രാലയങ്ങളും ആഭ്യന്തര മന്ത്രാലയങ്ങളും തമ്മിലുള്ള സ്വയമേവയുള്ള ലിങ്ക് വഴി ഇമ്മ്യൂൺ ആപ്ലിക്കേഷനിൽ സ്വയമേ അപ്‌ഡേറ്റ് ചെയ്യപ്പെടുമെന്ന്  അറിയിച്ചു.

പൗരന്മാരുടെയും പ്രവാസികളുടെയും ഏപ്രിൽ 13 മുതലുള്ള പുതുക്കിയ പാസ്പോർട്ട്  അപ്‌ഡേറ്റിൽ ഉൾപ്പെടുത്തും, ഈ തീയതിക്ക് മുമ്പ് ആരെങ്കിലും തന്റെ പാസ്‌പോർട്ട് പുതുക്കിയിട്ടുണ്ടെങ്കിൽ  പുതിയ പാസ്‌പോർട്ട് നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഇമ്മ്യൂൺ  ആപ്ലിക്കേഷനിൽ അത് പരിഷ്‌ക്കരിക്കുന്നതിനും മിഷ്‌റഫിലെ കുവൈറ്റ് വാക്‌സിനേഷൻ സെന്റർ സന്ദർശിക്കണമെന്നും അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News