നുവൈസീബ് തുറമുഖം വഴി കുവൈത്തിലേക്ക് കടക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

  • 17/04/2022

കുവൈത്ത് സിറ്റി: നുവൈസീബ് അതിർത്തി തുറമുഖം വഴി കുവൈത്തിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പേരെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു. അറബ് പൗരത്വമുള്ള രണ്ട് പേരാണ് പിടിയിലായിട്ടുള്ളത്. ട്രാക്കിന്റെ ക്യാബിനിൽ കയറി രാജ്യത്തേക്ക് ക‌ടക്കാനാണ് ഇരുവരും ശ്രമിച്ചത്. കുവൈത്തിലേക്ക് ക‌ടക്കും മുമ്പ് ട്രക്കുകൾ റേഡിയോളജിക്കൽ സ്കാനിംഗ് ഉപകരണം ഉപയോ​ഗിച്ച് പരിശോധിക്കാറുണ്ട്. ഇത്തരത്തിൽ നടത്തിയ കസ്റ്റംസ് പരിശോധനയിലാണ് ട്രക്കിന്റെ ക്യാബിനുള്ളിൽ പ്രൊഫഷണൽ രീതിയിൽ ഒളിച്ചിരുന്ന നുഴഞ്ഞുകയറ്റക്കാരനെ കണ്ടെത്തിയത്. 

സമാന രീതിയിൽ തന്നെയാണ് രണ്ടാമത്തെയാളെയും പിടികൂടിയത്. ഇവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. രാജ്യത്തിന്റെ സുരക്ഷയും സുരക്ഷയും തകർക്കാൻ ശ്രമിക്കുന്ന എല്ലാവരെയും കൂടുതൽ അർപ്പണബോധവും ജാഗ്രതയോടെയും നേരിടണമെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ സുലൈമാൻ അബ്ദുൽ അസീസ് അൽ ഫഹദ് പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ഉദ്യോഗസ്ഥർക്ക് അദ്ദേഹം നന്ദി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News