കുവൈത്തിലെ കാർ റെന്റൽ മാർക്കറ്റ് നിയന്ത്രിക്കുന്നതിനുള്ള നീക്കങ്ങളുമായി മന്ത്രാലയങ്ങൾ

  • 18/04/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കാർ റെന്റൽ മാർക്കറ്റ് നിയന്ത്രിക്കുന്നതിനുള്ള നീക്കങ്ങളുമായി വാണിജ്യ, വ്യവസായ, ആഭ്യന്തര മന്ത്രാലയങ്ങൾ.  വിപണിയിലെ ഉപഭോക്താക്കളുടെ താത്പര്യമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലുള്ളത്. അതേസമയം, ഇരുമന്ത്രാലയങ്ങളിലെയും പരിശോധന സംഘം അൽദിയ വ്യാവസായിക പ്രദേശത്തെ ലീസിം​ഗ് ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു. നിയമങ്ങളും തീരുമാനങ്ങളും പാലിക്കാത്ത എട്ട് ഓഫീസുകളാണ് അധികൃതർ പൂട്ടിച്ചത്.

ഈ ക്യാമ്പയിനിൽ പ്രതീക്ഷകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ഇരു മന്ത്രാലയങ്ങളും ചേർന്ന് കാർ വാടകയ്ക്ക് എടുക്കുന്നതിന് ഒരു സ്റ്റാൻഡേർഡ് മോഡൽ കരാർ കൊണ്ട് വരാനാണ് തയാറെടുക്കുന്നത്. വാടകയ്‌ക്ക് നൽകുന്നയാളുടെയും വാടകയ്‌ക്ക് എടുക്കുന്നയാളുടെയും നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതാകും ഈ കരാർ. മെയ് ആദ്യം മുതൽ ഇത് ബാധകമാക്കാനുള്ള ആലോചനകളാണ് നടക്കുന്നത്. രാജ്യത്ത് കാർ റെന്റലുമായി ബന്ധപ്പെട്ട 860 ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ വർഷം അവസാനം പുറത്ത് വന്ന കണക്കുകൾ വ്യക്തമാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News