ഹീമോഫീലിയ: യൂറോപ്പിലുള്ളതിനേക്കാൾ രോഗികളുടെ ശതമാനം കുവൈത്തിൽ കുറവാണെന്ന് കണക്കുകൾ

  • 18/04/2022

കുവൈത്ത് സിറ്റി: കുവൈത്തിലും ​ഗൾഫിലും ഹീമോഫീലിയ രോഗികളുടെ നിരക്ക്  യൂറോപ്പിലുള്ളതിനേക്കാൾ കുറവാണെന്ന് നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റൽ ഫോർ ചിൽഡ്രൻ, കൺസൾട്ടന്റ് ഹെമറ്റോളജി ആൻഡ് പീഡിയാട്രിക് കാൻസർ ഡയറക്ടർ ഡോ. അലി മുല്ല അറിയിച്ചു. കുവൈത്ത് ഹീമോഫീലിയ അസോസിയേഷൻ അവന്യൂസ് മാളിൽ നടത്തിയ ഹീമോഫീലിയ രോഗികളുടെ ബോധവത്കരണ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഹീമോഫീലിയ ഒരു ജനിതക രോഗമാണ്. ഇത് കുട്ടികളെ പൊതുവെ ബാധിക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഡോ. അലി മുല്ല പറഞ്ഞു. അതിനാൽ രോഗികൾക്ക് തുടർച്ചയായ ചികിത്സ ആവശ്യമാണ്. ഹീമോഫീലിയക്ക് കുവൈത്തിൽ ലഭിക്കുന്ന ചികിത്സകളെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ദീർഘകാല ഇൻട്രാവണസ് ചികിത്സകൾ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ ചികിത്സകൾ നൽകുന്നതിൽ ആരോഗ്യ മന്ത്രാലയത്തിന്റെ പരിശ്രമങ്ങളെ കുറിച്ച് ഡോ. അലി വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News