വാഹനാപകടത്തില്‍ ഭർത്താവ് മരിച്ചു; മനോവിഷമം താങ്ങാനാകാതെ ആറ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു

  • 18/04/2022

മംഗളൂരു: വാഹനാപകടത്തെ തുടര്‍ന്ന് ഭർത്താവ് മരിച്ചതിൽ മനംനൊന്ത് ആറ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു. മംഗളൂരുവിലാണ് സംഭവം ഉണ്ടായത്. അപകടവിവരം അറിഞ്ഞ ഉടനെ യുവതി കുഞ്ഞിനെ സാരി ഉപയോ​ഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശേഷം ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. 

രാത്രി 10 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. മംഗളൂരു ഫയർഫോഴ്സിലെ ഗംഗാധർ കമ്മാരയെന്ന ഡ്രൈവറാണ് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ചത്. എൻ എച്ച് 66ൽ കുന്തികാനയിൽ ശനിയാഴ്ച രാത്രി 8.50ഓടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇയാളെ എസ്യുവി ഇടിക്കുകയായിരുന്നു.  കേസ് രജിസ്റ്റർ ചെയ്ത് ഉടനെ തന്നെ വിവരം വീട്ടുകാരെയും അറിയിച്ചു.

ഗംഗാധറിന്റെ ഭാര്യ റായ്ച്ചൂരിൽ സഹോദരനൊപ്പമാണ് താമസിച്ചിരുന്നുത്. കേസിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

Related News