ഫ്രൈഡേ മാർക്കറ്റിൽ ഉൾപ്പെടെ പരിശോധന ക്യാമ്പയിനുമായി കുവൈറ്റ് അ​ഗ്നിശമന സേന

  • 18/04/2022

കുവൈത്ത് സിറ്റി: അൽ റായ് പ്രദേശത്ത്  വ്യാപകമായ പരിശോധന കാമ്പയിൻ നടത്തി പബ്ലിക് ഫയർ ഫോഴ്‌സിന്റെ ഇൻസ്പെക്ഷൻ ടീമുകൾ. അ​​ഗ്നിശമന സേന വിഭാ​ഗത്തിലെ പ്രിവൻഷൻ സെക്ടർ ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ ഖാലിദ് ഫഹദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പരിശോധന നടത്തിയത്. ഫ്രൈഡേ മാർക്കറ്റുകൾ, ടെന്റുകൾ, പ​ക്ഷി മാർക്കറ്റ്, തുടങ്ങിയയിടങ്ങളിലെല്ലാം പരിശോധന നടത്തിയതായി സേനയുടെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് അൽ ഗരീബ് പറഞ്ഞു.

ജീവനും സ്വത്തും സംരക്ഷിക്കുക, സുരക്ഷാ, അഗ്നി പ്രതിരോധ ആവശ്യകതകൾ നടപ്പാക്കികൊണ്ട് കമ്മ്യൂണിറ്റി സുരക്ഷ കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധനകൾ നടത്തിയത്. ആകെ 34 നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. സുരക്ഷാ, അഗ്നി സംരക്ഷണ ആവശ്യകതകളുടെ അഭാവം, മറ്റ് സ്ഥലങ്ങളിൽ അഗ്നിശമന ലൈസൻസുകളുടെ അഭാവം എന്നിങ്ങനെ 48 മുന്നറിയിപ്പുകളും നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News