കുവൈത്തിലെ അഞ്ച് എണ്ണക്കമ്പനികൾ നിയമിച്ചത് 443 പ്രവാസികളെ

  • 18/04/2022

കുവൈത്ത് സിറ്റി: അഞ്ച് എണ്ണക്കമ്പനികൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നേരിട്ടുള്ള തൊഴിൽ കരാറിന് കീഴിൽ 443 പ്രവാസികളെ നിയമിച്ചതായി കണക്കുകള്‍. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി 2017/2018 സാമ്പത്തിക വർഷം മുതൽ ഇന്നുവരെ 288 പ്രവാസികൾക്ക് ജോലി നൽകിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തി. കുവൈത്ത് ഇന്‍റഗ്രേറ്റഡ് പെട്രോളിയം ഇന്‍ഡസ്ട്രീസ് കമ്പനി ഈ കാലയളവില്‍ 97 പ്രവാസികളെയാണ് നിയമിച്ചത്. 

പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി 26, കുവൈത്ത് ഫോറിന്‍ പെട്രോളിയം എക്സ്പ്ലോറേഷന്‍ കമ്പനി 25, കുവൈത്ത് ഓയില്‍ ടാങ്കര്‍ കമ്പനി ഏഴ് എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. എണ്ണ മേഖലയിലെ പ്രവാസികളുടെ റിക്രൂട്ട്‌മെന്റ് നിർദ്ദിഷ്ട പരിധിക്കുള്ളിലാണെന്നും സാങ്കേതിക ജോലികൾക്ക് പ്രാദേശികമായി തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യത്തിലാണ് നിയമനങ്ങളെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News