കൊവിഡ് മഹാമാരിക്കൊപ്പം ലൈസന്‍സ് നല്‍കുന്നതും നിര്‍ത്തി; കുവൈത്തിലെ മൊബൈൽ സ്റ്റോർ വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

  • 19/04/2022

കുവൈത്ത് സിറ്റി: രാജ്യത്തെ മൊബൈൽ സ്റ്റോർ വാഹന ഉടമകള്‍ അനുഭവിക്കുന്ന പ്രതിസന്ധികളുടെ ആക്കം കൂട്ടി കൊവിഡ് മഹാമാരി. വാണിജ്യ മന്ത്രാലയം ഈ മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലൈസൻസ് നൽകുന്നത് മാസങ്ങളായി നിർത്തിവെച്ചിരിക്കുകയാണ്. മാർക്കറ്റ് സ്ഥിതിഗതികൾ പഠിക്കുന്നതിനും മാറ്റങ്ങൾക്ക് അനുസൃതമായി അതിനെ നിയന്ത്രിക്കുന്നതിനുമായാണ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെച്ചിട്ടുള്ളത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ അതിനെ പുനരജ്ജീവീപ്പിക്കുമെന്നാണ് പ്രതീക്ഷകള്‍ ഉയര്‍ന്നിട്ടുള്ളത്. ഇതിനായുള്ള അവരുടെ കാത്തിരിപ്പ് തുടരുകയാണ്. 

അതേസമയം, മാര്‍ക്കറ്റില്‍ ലൈസന്‍സുള്ള മൊബൈല്‍ വാഹനങ്ങളുടെ എണ്ണം 2000 ആയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഈ മേഖലയിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ചെലവ് ഇരട്ടിയായതായി പല ഉടമകളും പറയുന്നു. പുതിയ ലൈസന്‍സുകള്‍ നല്‍കുന്നത് മന്ത്രാലയം അവസാനിപ്പിച്ചതോടെ ഉടമകള്‍ വാഹനം വാഹനങ്ങള്‍ വാങ്ങുന്നതിനും ലൈസന്‍സ് നേടുന്നതിനും ഒപ്പം അത് അവരുടെ പേരിലേക്ക് മാറ്റുകയും വേണം. നിക്ഷേപകർ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കണമെങ്കില്‍ മൊബൈൽ കാർ മേഖലയിലെ ഉദ്യോഗസ്ഥരും പ്രോജക്ട് ഉടമകളും തമ്മിലുള്ള ഏകോപനം ആവശ്യമാണെന്നും വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ന് വരെ 300 മൊബൈല്‍ കാര്‍ട്ട് സൈറ്റുകളിലായി 2000 ലൈസന്‍സുകളാണ് നല്‍കിയിട്ടുള്ളതെന്നും അവര്‍ സ്ഥിരീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News