വിദ്യാഭ്യാസമില്ലാത്ത പ്രവാസികള്‍ ജോലി ചെയ്യുന്നത് കുവൈത്തിലെ സര്‍ക്കാര്‍ മേഖലയിലെന്ന് കണക്കുകള്‍

  • 19/04/2022

കുവൈത്ത് സിറ്റി: രാജ്യത്ത് വേണ്ടത്ര വിദ്യാഭ്യാസമില്ലാത്ത പ്രവാസികള്‍ പൂര്‍ണമായി ജോലി ചെയ്യുന്നത് സര്‍ക്കാര്‍ മേഖലയിലാണെന്ന് കണക്കുകള്‍. സ്വകാര്യ മേഖലയില്‍ വിദ്യാഭ്യാസമില്ലാത്ത പ്രവാസികള്‍ ആരും തന്നെ ജോലി ചെയ്യുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2021 അവസാനത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ വിദ്യാഭ്യാസമില്ലാത്ത 276 പേരാണ് ജോലി ചെയ്യുന്നത്. അതില്‍ രണ്ട് പേര്‍ കുവൈത്തി പൗരത്വമുള്ള പുരുഷനും സ്ത്രീയുമാണ്. 

ബാക്കി 274 പേരാണ് പ്രവാസികളായുള്ളത്. ഇതില്‍ 266 പേര്‍ പുരുഷന്മാരാണെന്നും എട്ട് സ്ത്രീകളാണ് ഉള്ളതെന്നും കണക്കുകള്‍ പറയുന്നു. ഇവര്‍ എല്ലാവരും സര്‍ക്കാര്‍ മേഖലയില്‍ തന്നെയാണ് തൊഴില്‍ ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയില്‍ വിദ്യാഭ്യാസമില്ലാതെ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 31 ശതമാനം കുറഞ്ഞിട്ടുണ്ട്. 2017 ഡിസംബറില്‍ രണ്ട് കുവൈത്തി പൗരന്മാര്‍ ഉള്‍പ്പെടെ ഈ വിഭാഗത്തിലുള്ള 402 പേരാണ് രാജ്യത്ത് ജോലി ചെയ്തിരുന്നത്. ഇതാണ് ഇപ്പോള്‍ 276 ആയി കുറഞ്ഞിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News