വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് വിവരങ്ങളുടെ അപ്ഡേറ്റ് ; 12,000 ഇടപാടുകള്‍ പൂര്‍ത്തീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം .

  • 19/04/2022

കുവൈത്ത് സിറ്റി: വാക്സിനേഷന്‍, ഇമ്മ്യൂണിറ്റി സര്‍ട്ടിഫിക്കേറ്റ് വിവരങ്ങള്‍ ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഏകദേശം 12,000 ഇടപാടുകള്‍ പൂര്‍ത്തീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിലെ സിറ്റിസണ്‍ സര്‍വ്വീസ് വിഭാഗം ഡയറക്ടര്‍ അബ്‍ദുള്ള അറിയിച്ചു. 151 എന്ന കോള്‍ സെന്‍റര്‍ വഴിയാണ് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സേവനം നല്‍കിയത്. പാസ്പോര്‍ട്ട് നമ്പര്‍, പേര്, ജനനതീയതി, ഫോണ്‍ നമ്പര്‍ തുടങ്ങിയവയാണ് വാട്സ് ആപ്പ് സംവിധാനത്തിലൂടെ പരിഷ്കരിക്കാനും സംവിധാനം ഒരുക്കിയിരുന്നു. ഇതിനായി 24971010 എന്ന നമ്പര്‍ ആണ് നല്‍കിയിരുന്നത്.

2021 ഓഗസ്റ്റ് മുതല്‍ 2022 ഏപ്രില്‍ 14 വരെ നടത്തിയ ഇടപാടുകളുടെ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വിട്ടിട്ടുള്ളത്. വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിലെ വിവരങ്ങളും പുതിയ പാസ്‌പോർട്ട് ഡാറ്റയും ആപ്ലിക്കേഷനില്‍ ഓട്ടോമാറ്റിക് അപ്ഡേറ്റ് ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തമ്മില്‍ ലിങ്ക് ചെയ്ത് പ്രവര്‍ത്തിക്കുകയായിരുന്നു. കുവൈത്തിനകത്തും പുറത്തുമുള്ള പൗരന്മാർക്കും താമസക്കാർക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ ഭേദഗതി വരുത്തുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സൗകര്യമൊരുക്കുന്നതിനായി സിറ്റിസൺ സർവീസ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്‌മെന്റ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഫലാഹ് അൽ -അസ്മിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടപാടുകള്‍ നടത്തിയെന്നും അധികൃതര്‍ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News