മിഷ്‌റഫ് വാക്സിനേഷന്‍ സെന്‍റര്‍ തൊഴിലാളികളുടെ പരിശോധന കേന്ദ്രമാക്കി മാറ്റുന്നു

  • 19/04/2022

കുവൈത്ത് സിറ്റി : മിഷ്‌റഫ് വാക്സിനേഷന്‍ സെന്‍റര്‍ തൊഴിലാളികളുടെ  പരിശോധന കേന്ദ്രമാക്കി മാറ്റുന്നു.കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ്, അണ്ടർസെക്രട്ടറി ഡോ. മുസ്തഫ റെഡ, ആരോഗ്യ മേഖലയിലെ നിരവധി ഉദ്യോഗസ്ഥരും നടപടിക്രമങ്ങൾ വിലയിരുത്താന്‍ മിഷ്‌റഫ് സെന്‍റര്‍ സന്ദര്‍ശിച്ചിരുന്നു.നേരത്തെ കോവിഡ് മഹാമാരിയെ തുടര്‍ന്നാണ്‌ മിഷ്‌റഫ് ഏരിയയിലെ അന്താരാഷ്ട്ര ഫെയർഗ്രൗണ്ടായ ഹാൾ 8 ഫീൽഡ് മെഡിക്കൽ സെന്ററായി മാറ്റിയത്. ജീവനക്കാർക്കും സന്ദര്‍ശകര്‍ക്കും എല്ലാ സൗകര്യങ്ങളും സുരക്ഷിതത്വവും നൽകുമെന്ന് മന്ത്രി അൽ സയീദ് പറഞ്ഞു. 

Related News