റമദാന്‍ മാസത്തിന്‍റെ അവസാനം വരെ കുവൈത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

  • 19/04/2022

കുവൈത്ത് സിറ്റി: വിശുദ്ധ റമദാന്‍ മാസത്തിന്‍റെ ബാക്കിയുള്ള ദിവസങ്ങളുടെ പകല്‍ സമയങ്ങള്‍ ചൂടേറിയതായിരിക്കുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. രാത്രി സമയങ്ങളില്‍ പൊതുവേ ചൂട് കുറഞ്ഞ് അവസ്ഥയുമായിരിക്കും. പകല്‍ സമയങ്ങളില്‍ പരമാവധി താപനില 36 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. രാത്രിയില്‍ ഇത് 23 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്നും കാലാവസ്ഥ വിദഗ്ധന്‍ അബ്‍ദുള്‍അസീസ് അല്‍ ഖരാവി പറഞ്ഞു. റമദാനിലെ നാലാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം അന്തരീക്ഷമർദ്ദവും രാജ്യത്തെ ബാധിക്കും. 

ഇതോടെ ചെറിയ തോതില്‍ ഇടിവെട്ടോടെ നേരിയ തോതില്‍ മഴ പെയ്യുന്നതിനുള്ള സാധ്യതയുണ്ട്. അടുത്ത ഞായറാഴ്ച മുതല്‍, പ്രത്യേകിച്ച് തീരപ്രദേശങ്ങളില്‍ ഈര്‍പ്പം വര്‍ധിക്കും. നിലവിലും അടുത്ത രണ്ട് ആഴ്ചകളിലും മേഘാവൃതമായ ചൂടും ഈര്‍പ്പവുമുള്ള കാലവസ്ഥയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒപ്പം പെട്ടെന്നുള്ള കാലാവസ്ഥ വൃതിയാനം ഉണ്ടാകുന്നതിനാല്‍ ഇടയ്ക്കിടെ നേരിയ മഴയ്ക്കുള്ള സാധ്യതയുമുണ്ട്. ഈ കാലാവസ്ഥ മെയ് അവസാനം വരെ തുടരുമെന്നാണ് കാലാവസ്ഥ വിഭാഗം വ്യക്തമാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News