റൊമാനിയയിലെ യുക്രൈൻ അഭയാർത്ഥികൾക്ക് സഹായവുമായി കുവൈറ്റ് വിമാനം പുറപ്പെട്ടു

  • 19/04/2022

കുവൈത്ത് സിറ്റി: റൊമാനിയയിലുള്ള യുക്രൈൻ അഭയാർത്ഥികൾക്ക് ദുരിതാശ്വാസ സഹായങ്ങളുമായി കുവൈത്തിൽ നിന്ന് വിമാനം പുറപ്പെട്ടു. 40 ടൺ മെ‍ഡിക്കൽ സപ്ലൈകൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയാണ് അബ്‍ദുള്ള അൽ മുബാറക് എയർ ബേസിൽ നിന്ന് ഇന്ന് പുറപ്പെട്ട വിമാനത്തിലുള്ളത്. റൊമാനിയയിലെ ബുച്ചാറെസ്റ്റ് വിമാനത്താവളത്തിൽ എത്തിക്കുന്ന സാധനങ്ങൾ യുക്രൈനിൽ നിന്നുള്ള അഭയാർത്ഥികൾക്കായി വിതരണം ചെയ്യുമെന്ന് കുവൈത്തി റെഡ് ക്രെസന്റ് സൊസൈറ്റി അറിയിച്ചു.

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബായുടെ നിർദേശപ്രകാരമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഏകോപിപ്പിക്കുന്നതെന്ന്  കുവൈത്തി റെഡ് ക്രെസന്റ് സൊസൈറ്റി ഡയറക്ടർ ബോർഡ് ഡെപ്യൂട്ടി ചെയർമാൻ അൻവർ അൽ ഹസ്സാവി പറഞ്ഞു. അഭയാർത്ഥികൾക്ക് സഹായം എത്തിക്കുന്നതിന് റൊമാനിയയിലെ കുവൈത്ത് എംബസിയുമായും റൊമാനിയൻ റെഡ് ക്രോസുമായും ഏകോപനത്തോടെയുള്ള പ്രവർത്തനം നടത്തിയിട്ടുണ്ടെന്നും അൽ ഹസ്സാവി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News