അച്ഛന്‍ മൊബൈൽ ഫോൺ റീചാർജ് ചെയ്ത് തന്നില്ല; പതിനാലുകാരന്‍ ജീവനൊടുക്കി

  • 19/04/2022

ജബല്‍പൂര്‍: അച്ഛന്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നല്‍കാത്തതിനെ തുടര്‍ന്ന് പതിനാലുകാരന്‍ ജീവനൊടുക്കി. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലാണ് സംഭവം ഉണ്ടായത്. 

തിങ്കളാഴ്ചയാണ് കുട്ടിയെ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ പിതാവ് സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ കുറച്ചുദിവസങ്ങളായി മകന്റെ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തുകൊടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പോലീസ് പറയുന്നു. മൊബൈലിലെ ഇന്‍റർനെറ്റ് സേവനകാലാവധി അവസാനിച്ചെന്നും റീചാർജ് ചെയ്യണമെന്നും കുട്ടി കുറച്ചു ദിവസങ്ങൾക്ക് മുൻപ് പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. 

സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നതിനാൽ തൊഴിലാളിയായ പിതാവിന് കുട്ടിയുടെ ആവശ്യം നടത്താനായില്ല. ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് സിറ്റി പോലീസ് സുപ്രണ്ട് അലോക് ശർമ പറഞ്ഞു. കൗമാരക്കാരന്‍ ഫോണില്‍ ഗെയിമിന് അടിമയായിരുന്നെന്ന് സിറ്റി സൂപ്രണ്ടന്റ് ഓഫ് പോലീസ് അലോക് ശര്‍മ്മ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related News