കുഞ്ഞിന്‍റെ കരച്ചില്‍ പഠനത്തിന് തടസ്സമായി; സഹോദരന്റെ ഭാര്യയെ 22കാരന്‍ കുത്തിക്കൊന്നു

  • 19/04/2022

ഭോപ്പാല്‍: കുഞ്ഞിന്റെ കരച്ചില്‍ പഠനം തടസ്സപ്പെടുത്തിയെന്ന് പറഞ്ഞ്  22കാരന്‍ സഹോദരന്റെ ഭാര്യയെ കുത്തിക്കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം ഉണ്ടായത്. 25കാരിയായ കവിത അഹിറാണ് കൊല്ലപ്പെട്ടത്. 

തിങ്കളാഴ്ചയാണ് പ്രതിയായ മനോജ് അഹിര്‍വാര്‍ യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മനോജ് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ മരുമകനായ രണ്ടരവയസുകാരന്‍ നിര്‍ത്താതെ കരഞ്ഞു. കുട്ടിയുടെ കരച്ചില്‍ നിര്‍ത്താന്‍ മനോജ് കവിതയോട് പറഞ്ഞെങ്കിലും അവര്‍ അത് അവഗണിച്ചു. 

ഇതില്‍ ക്ഷുഭിതനായ മനോജ് അടുക്കളയില്‍ നിന്ന് കത്തിയുമായെത്തി യുവതിയെ കുത്തികൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നേരത്തെയും ഇതേചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പ്രതിയെ അറസ്റ്റ് ചെയ്തതായും പോലീസ് കൂട്ടിച്ചേര്‍ത്തു.

Related News