റമദാന്‍: കുവൈത്തിൽ സംഭാവന ശേഖരിക്കുന്നതില്‍ 133 നിയമലംഘനങ്ങള്‍ കണ്ടെത്തി

  • 19/04/2022

കുവൈത്ത് സിറ്റി: വിശുദ്ധ റമദാന്‍ മാസത്തില്‍  സംഭാവന ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് 133 വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അഫയേഴ്സ് മന്ത്രാലയത്തിലെ സാമൂഹിക വികസന വിഭാഗം അറിയിച്ചു. രാജ്യത്തെ ധനസമാഹരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള മന്ത്രാലയത്തിന്‍റെ തീരുമാനപ്രകാരം വിവിധ ഗവർണറേറ്റുകളിലെ ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ വിശുദ്ധ മാസത്തിന്റെ ആരംഭം മുതൽ പള്ളികളിലും ചാരിറ്റബിൾ അസോസിയേഷനുകളുടെ ആസ്ഥാനങ്ങളിലും പരിശോധന നടത്തുന്നുണ്ട്. 

ഇത്തരത്തില്‍ ഇതുവരെ 559 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി അഫയേഴ്സ് മന്ത്രാലയത്തിലെ ചാരിറ്റബിൾ സൊസൈറ്റികളുടെയും ചാരിറ്റബിൾ അസോസിയേഷനുകളുടെയും വകുപ്പ് ഡയറക്ടർ അബ്‍ദുള്‍അസീസ് അല്‍ അജ്മി പറഞ്ഞു. വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന ലൈസന്‍സ് ഇല്ലാത്ത 90 കിയോസ്ക്കുകളാണ് നീക്കം ചെയ്തത്. ലൈസന്‍സ് ഇല്ലാതെ സംഭാവനകള്‍ ശേഖരിച്ച 11 പേരെ അറസ്റ്റും ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങള്‍ നടത്തിയ 12 റെസ്റ്ററെന്‍റുകള്‍, മോസ്ക്കുകളില്‍ നിയമലംഘനം നടത്തി സ്ഥാപിച്ച എട്ട് പരസ്യങ്ങള്‍, സാമൂഹിക മാധ്യമങ്ങളിലെ 12 പരസ്യങ്ങള്‍ തുടങ്ങിയവും പരിശോധന സംഘം കണ്ടെത്തി. അനധികൃത പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ പബ്ലിക്ക് കമ്മ്യൂണിക്കേഷന്‍സ് അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News