നിയമലംഘനം: കുവൈത്തിൽ 3 കാർ റെന്റൽ ഷോപ്പുകൾ അടപ്പിച്ചു

  • 19/04/2022

കുവൈത്ത് സിറ്റി: നിയമങ്ങൾ കൃത്യമായി പാലിക്കാത്തതിനാൽ ഖുരൈൻ മാർക്കറ്റിൽ പ്രവർത്തിക്കുന്ന മൂന്ന് കാർ റെന്റൽ സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ മേഖലയിലെ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് കാർ റെന്റൽ സ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾ കണ്ടെത്തിയത്. 

ആഭ്യന്തര മന്ത്രാലയത്തിലെയും വാണിജ്യ മന്ത്രാലയത്തിലെയും ഉദ്യോ​ഗസ്ഥർ അടങ്ങുന്ന സംഘം കുവൈത്തിലെ എല്ലാ പ്രദേശങ്ങളിലും പരിശോധന തുടരുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ മേഖലയിലെ ക്യാപിറ്റൽ എമർജൻസി ടീമിന്റെ തലവൻ ഹമീദ് അൽ ദഫ്‍രി പറഞ്ഞു. നിയമലംഘനങ്ങൾക്ക് പിഴയും ചുമത്തിയുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News