ഇന്ത്യന്‍ മാമ്പഴത്തിന് ആവശ്യക്കാര്‍ കൂടുന്നു. ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്കുള്ള മാമ്പഴം കയറ്റുമതി 2 മില്യൺ ഡോളര്‍ കടന്നു.

  • 20/04/2022

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി ഇന്ത്യൻ ബിസിനസ് നെറ്റ്‌വർക്കുമായും മഹ്രത്ത ചേംബർ ഓഫ് കൊമേഴ്‌സ് ഇൻഡസ്ട്രീസ് ആൻഡ് അഗ്രികൾച്ചറുമായും അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയുമായും സഹകരിച്ച് ഇന്ത്യൻ മാമ്പഴ ഓണ്‍ലൈന്‍ ബയർ സെല്ലർ മീറ്റ് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങ് ഇന്ത്യന്‍ അംബാസഡർ സിബി ജോർജ്ജ്  ഉത്ഘാടനം ചെയ്തു. ഇന്ത്യൻ മാമ്പഴങ്ങളുടെ ഏറ്റവും മികച്ച വിപണികളിലൊന്നാണ് കുവൈത്തെന്നും ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്ക് ശരാശരി 2 മില്യൺ ഡോളറിന്റെ മാമ്പഴം കയറ്റുമതി ചെയ്യുന്നതായും അംബാസഡർ പറഞ്ഞു. 

ഇന്ത്യയില്‍ നിന്നുള്ള മാമ്പഴം കയറ്റുമതിയുടെ നാല് ശതമാനം കുവൈറ്റിലേക്കാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിൽ ഓരോ സ്വദേശി വീട്ടിലും ഒരു ഇന്ത്യൻ മാമ്പഴം പെട്ടിയെങ്കിലും എത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സിബി ജോര്‍ജ്ജ് പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള അൽഫോൻസാ മാമ്പഴങ്ങൾ കുവൈത്തില്‍ ഏറെ പ്രശസ്തമാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും കുവൈത്തില്‍ നിന്നുള്ള ഇറക്കുമതിക്കാരും പരിപാടിയിൽ പങ്കെടുത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News