കുവൈറ്റ് ക്യാൻസർ പേഷ്യന്റ്സ് ഫണ്ട്; 5000 രോ​ഗികൾക്ക് സഹായം നൽകി

  • 20/04/2022

കുവൈത്ത് സിറ്റി: കുവൈത്ത് സൊസൈറ്റി ഫോർ സ്മോക്കിംഗ് ആൻഡ് ക്യാൻസറിൽ പ്രവർത്തിക്കുന്ന കാൻസർ രോഗികളുടെ ഫണ്ട് വിഭാ​ഗം നൽകിയ സഹായങ്ങളുടെ കണക്കുകൾ പുറത്ത് വിട്ടു. 1994ൽ സ്ഥാപിതമായത് മുതൽ 5,000 രോഗികൾക്ക് കൈത്താങ്ങ് ആകാൻ സാധിച്ചതായി ക്യാൻസർ പേഷ്യന്റ്സ് ഫണ്ട് ഡയറക്ടർ ജമാൽ അൽ സലാഹ് പറഞ്ഞു. സ്വപ്രയ്തനം കൊണ്ട് സമാഹരിച്ച 1.95 മില്യൺ ദിനാറും ക്യാൻസർ രോ​ഗികൾക്കായി നൽകാനായി. 

റമദാൻ മാസം കൂടി എത്തിയതോടെ ധനസമാഹരണത്തിൽ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് അൽ സലാഹ് പറഞ്ഞു. ഫണ്ടുകൾ നൽകി ദാതാക്കളുടെ പിന്തുണ തുടരുന്നതിനാൽ ആവശ്യമുള്ള കൂടുതൽ രോഗികളിലേക്ക് സഹായം എത്തിക്കുന്ന പ്രവർത്തനം വിപുലീകരിക്കാൻ സാധിക്കും. ‌ഈ സഹായം അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും അവരുടെ കുടുംബത്തിന് ക്യാൻസർ കാരണം ഉണ്ടായ ഇരട്ടി ഭാരം ലഘൂകരിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News