പോൺ വീഡിയോയില്‍ കണ്ടത് ഭാര്യയെന്ന് സംശയം; മക്കളുടെ മുമ്പിലിട്ട് യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

  • 20/04/2022

ബംഗളൂരു: പോണ്‍ വീഡിയോകള്‍ക്ക് അടിമയായ 40കാരൻ ഭാര്യയെ കുത്തിക്കൊന്നു. പോൺ വീഡിയോയില്‍ അഭിനയിച്ചുവെന്ന് കരുതിയാണ് പ്രതി കൊല നടത്തിയത്. ബെംഗളൂരുവില്‍ ഞായറാഴ്ചയാണ് ദാരുണമായ സംഭവം ഉണ്ടായത്. രാമനഗര സ്വദേശി മുബീനയാണ് (35) ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ജഹീര്‍ പാഷയെ (40) പോലീസ് അറസ്റ്റ് ചെയ്തു.

സ്ഥിരം അശ്ലീല വീഡിയോകള്‍ കണ്ടിരുന്ന ജഹീര്‍ പാഷ രണ്ട് മാസം മുമ്പ് ഒരു പോൺ വീഡിയോയില്‍ ഭാര്യയോട് സാദൃശ്യമുള്ള യുവതിയെ കണ്ടതോടെയാണ് സംശയം തുടങ്ങിയത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഇതേചൊല്ലി ജഹീര്‍ യുവതിയെ നിരന്തരമായി ഉപദ്രവിച്ചിരുന്നു. 

കഴിഞ്ഞദിവസമുണ്ടായ വഴക്കിനിടെ കുട്ടികളുടെ മുന്നില്‍ വെച്ച് മുബീനയെ ജഹീര്‍ കത്തികൊണ്ടു കുത്തി. മൂത്തമകന്‍ തൊട്ടടുത്ത് താമസിച്ചിരുന്ന മുബീനയുടെ പിതാവിനെ വിവരമറിയിച്ചെങ്കിലും ഇദ്ദേഹമെത്തുമ്പോഴേക്കും മുബീന മരിച്ചിരുന്നു. തുടര്‍ന്ന് പിതാവ് പോലീസില്‍ വിവരമറിയിച്ചു. 

ഞായറാഴ്ച മക്കളുടെ മുന്നിൽ വെച്ചാണ് ജഹീർ പാഷ ഭാര്യ മുബീനയെ കുത്തികൊലപ്പെടുത്തിയത്. ബംഗളൂരു സ്വദേശികളായ പാഷയും മുനീബയും 15 വർഷം മുന്‍പാണ് വിവാഹിതരായത്. അവർക്ക് അഞ്ച് കുട്ടികളുണ്ട്.

രണ്ട് മാസം മുന്‍പ് ഒരു ചടങ്ങിനിടെ പാഷ മുനീബയെ മർദിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. അന്ന് ചില ബന്ധുക്കളോട് പോണ്‍ വീഡിയോ സംശയം പാഷ പറഞ്ഞിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അന്ന് മുബീന മര്‍ദ്ദനത്തില്‍ പരിക്ക് പറ്റി ആശുപത്രിയില്‍ ആയിരുന്നു. സംഭവത്തിന് നാലുദിവസം മുന്‍പാണ് ദമ്പതികള്‍ ബംഗളുരുവില്‍ നിന്ന് രാമനഗരത്തിലേക്ക് മാറിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Related News