റമദാന്‍റെ അവസാന പത്ത് ദിനങ്ങള്‍; സുരക്ഷാ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 20/04/2022

കുവൈത്ത് സിറ്റി: വിശുദ്ധ റമദാന്‍ മാസത്തിന്‍റെ അവസാന പത്ത് ദിനങ്ങള്‍ക്കായുള്ള സുരക്ഷാ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ആഭ്യന്തര മന്ത്രാലയം. ട്രാഫിക്ക് നിയന്ത്രണമടക്കമുള്ള കാര്യങ്ങള്‍ക്കായുള്ള പദ്ധതികള്‍ എല്ലാം തയാറായിട്ടുണ്ട്. ആഭ്യന്തര മന്ത്രി ലഫ്റ്റനന്‍റ് ജനറല്‍ അഹമ്മദ് അല്‍ നവാഫിന്‍റെ നിര്‍ദേശപ്രകാരം മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്‍റെ മേല്‍നോട്ടത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. മസ്ജിദുകൾ, മാർക്കറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവയ്ക്ക് ചുറ്റും സുരക്ഷ ഉറപ്പാക്കാൻ സമഗ്രവും സംയോജിതവുമായ സുരക്ഷാ പദ്ധതിയാണ് തയാറായിട്ടുള്ളത്.

പത്ത് ദിവസങ്ങളിലും പ്രധാന റോഡുകളില്‍ ഉള്‍പ്പെടെ സുഗമമായ ഗതാഗതം ഉറപ്പാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ട്രാഫിക്ക് പൊലീസിന്‍റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. മോസ്ക്കുകളില്‍ സുഗമമായി പ്രാര്‍ത്ഥന നടത്താന്‍ അവസരം ഒരുക്കണം.  പാര്‍ക്ക് ചെയ്ത് പോകുമ്പോള്‍ വിലകൂടിയ വസ്തുക്കള്‍ വാഹനത്തിനുള്ളില്‍ വയ്ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News